പത്തനാപുരം:യുവതിയെ കാണാനില്ലെന്ന് പരാതി;കണ്ടുകിട്ടിയപ്പോള്‍ യുവതി റിമാൻഡിൽ. മാങ്കോട് സ്വദേശിനിയും രണ്ടര വയസുള്ള കുട്ടിയുടെ മാതാവുമായ ഇരുപത്തിയഞ്ചുകാരിയെ യാണ് കാണാതായത്. 12ന് ഉച്ചകഴിഞ്ഞ് 11.45ഓടെയാണ് യുവതിതന്റെ രണ്ടരവയസുള്ള മകളെ സമീപവാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞത്.
ഇതിനിടെ താന്‍ ഇഷ്ടപ്പെടുന്ന മറ്റൊരാളുമായി ജീവിക്കാന്‍ പോകയാണെന്ന് വിദേശത്തുള്ള ഭര്‍ത്താവിന് വാട്സ് ആപില്‍ മെസേജ് അയയ്ക്കുകയും ചെയ്തു.ഭര്‍ത്താവ് നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
ബന്ധുക്കള്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി പത്തനാപുരം പോലീസില്‍ പരാതിയും നല്കി.വാട്സ് ആപിലൂടെ പരിചയപ്പെട്ട അടിമാലി സ്വദേശിയായ യുവാവിനോടൊപ്പമാണ് യുവതി പോയത്.എന്നാല്‍ പോലീസ് തങ്ങളെ തിരയുന്നുണ്ടെന്ന് ബോധ്യമായതോടെ കാമുകന് പിറ്റേ ദിവസം തന്നെ യുവതിയെ ഉപേക്ഷിക്കുകയും ചെയ്തു.
വീട്ടിലേക്ക്പോകാന്‍ മാര്‍ഗമില്ലാതായതോടെ യുവതി കാര്യറയിലുള്ള ബന്ധുവീട്ടില്‍ അഭയം തേടി. ഇതിനിടെ യുവതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പത്തനാപുരം പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്യറയില്‍ നിന്നും യുവതിയെ പിടികൂടുകയായിരുന്നു.
മാന്‍മിസിംഗിന് പരാതി ലഭിച്ചെങ്കിലും അമ്മയുടെ സംരക്ഷണം വേണ്ട രണ്ടരവയസുള്ള കുട്ടിയെ ഉപേക്ഷിച്ചു എന്ന കേസിലാണ് യുവതിയുടെ അറസ്റ്റ് .കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.കാമുകനായ അടിമാലി സ്വദേശിയെ പറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എസ് ഐ മാരായ പുഷ്പകുമാര്‍, ജോസഫ് ലിയോണ്‍ എന്നിവര്‍ പറഞ്ഞു.