കോട്ടയം: വീട്ടുജോലിക്കു പോയ യുവതി കാമുകനൊപ്പം ഒളിച്ചോടി. യുവതിയെ കാണാതായി എന്നു കാണിച്ച് ഭർത്താവ് പോലീസിൽ പരാതി നല്‍കിയതോടെയാണ് ഒളിച്ചോട്ടം വെളിച്ചത്തായത്. അമയന്നൂർ സ്വദേശിനിയായ യുവതിയെ ഇന്നലെ രാവിലെയാണ് കാണാതായത്. വീട്ടുജോലിക്കെന്നു പറഞ്ഞു പോയ യുവതിയെ കാണാതായതിന് ഭർത്താവ് അയർക്കുന്നം പോലീസിൽ പരാതി നല്കി.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് യുവതി കാമുകന്റെ ഒപ്പമുണ്ടെന്ന് വ്യക്തമായത്. കാമുകനും യുവതിയും ഇന്ന് അയർക്കുന്നം പോലീസിൽ ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്. രണ്ടു കുട്ടികളുടെ മാതാവാണ് യുവതി.