എരുമപ്പെട്ടി: 13 വയസുകാരി വിദ്യാർഥിനിയെ പ്രണയം നടിച്ച് തട്ടികൊണ്ടു പോയ ബംഗാളി യുവാവിനെ അറസ്റ്റ് ചെയതു.വെസ്റ്റ് ബംഗാൾ സ്വദേശി പരേഷ് ബർമൻ (29 ) നെയാണ് കുന്നംകുളം സി.ഐ.രാജേഷ് കെ.മേനോൻ അറസ്റ്റ് ചെയ്തത്.
നാലുദിവസമായി പെണ്‍കുട്ടിയെയും യുവാവിനെയും കാണാതായിട്ട് പണിക്കെത്തിയ യുവാവ് പെണ്‍കുട്ടിയുമായി പ്രണയം നടിച്ച് തട്ടികൊണ്ടുപോകുകയായിരുന്നു. യുവാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും മറ്റുമായി നടത്തിയ അനേഷണത്തിൽ ബാംഗ്ലുരിൽ വച്ച് ഇവർ പിടിക്കപ്പെടുകയും തുടർന്ന് ബന്ധുക്കളും, പോലീസും ചേർന്ന് ഇവരെ കൊണ്ടുവരികയുമായിരുന്നു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയതിനും ബലാസംഗം നടത്തിയതിനുമാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. തൃശൂർ സെഷൻസ് കോടതിയിൽ ഹാജറാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാഡ് ചെയ്തു. എരുമപ്പെട്ടി എസ്.ഐ.കെ.വി. വനിൽകുമാർ, അഡിഷണൽ എസ് ഐതങ്കച്ചൻ എന്നിവർ അന്വേഷ ണ സംഘത്തിലുണ്ടായിരുന്നു.