ചാവക്കാട്: ഭർത്താവിനെയും കുഞ്ഞിനേയും ഉറക്കി കിടത്തി കാമുകനോടൊപ്പം കുഞ്ഞിന്റെ ഒരുപവന്റെ പാദസരവുമായി യുവതി കടന്നുകളഞ്ഞു. രണ്ടുവയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചാണ് ഭർത്താവിന്റെ സുഹൃത്തിനോടൊപ്പം യുവതി ഒളിച്ചോടിയത്. അകലാട് ബദർ പളളിക്കു സമീപമാണ് സംഭവം.
പുലർച്ചെ രണ്ടോടെ കുഞ്ഞിന്റെ കരച്ചിൽകേട്ട് ഉണർന്ന ഭർത്താവ് ഭാര്യയെ അന്വേഷിച്ചപ്പോൾ അടുക്കളവാതിൽ തുറന്ന് കിടക്കുന്നു. തിരിച്ച് അകത്ത് കയറിയപ്പോൾ യുവതിയുടെ കുറിപ്പ് കിട്ടി. അയൽവാസിയായ യുവാവിനോടൊപ്പം പോവുകയാണ്. ഭർത്താവ് വടക്കേക്കാട് പോലീസിൽ പരാതി നൽകി.