ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തു.
മുളക്കുഴ അങ്ങാടിക്കൽ തെക്ക് മുറിയിൽ പിരളശ്ശരി ഭാഗത്ത് തുണ്ടിയിൽ വീട്ടീൽ ഷില എന്നറിയപ്പെടുന്ന റോണി ജിജോ (37)നെയാണ് കാമുകന്റെ വീട്ടിൽ നിന്നു പോലീസ് പിടികൂടിയത്.
ഇവരുടെ ഭർത്താവ് ഷീലയെ കാണാനില്ലെന്ന് കാട്ടി ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാമുകനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്.
വനിതാ എസ്.ഐ അനില കുമാരി, എസ്.ഐ ശ്യാം, സിവിൽ പൊലീസ് ഓഫീസർ മായാദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു