ഇരിട്ടി(കണ്ണൂർ): വയറുവേദന അഭിനയിച്ച് ചികിത്സ തേടി ആശുപത്രിയിലെത്തിയ ശേഷം ഭർത്താവിനെ കബളിപ്പിച്ച് മുങ്ങിയ യുവതിയും കാമുകനും പിടിയിൽ.
കീഴ്പ്പള്ളി അത്തിക്കൽ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയേയും പാലോട്ട് പള്ളി സ്വദേശിയും വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ കൊട്ടാരപറമ്പിൽ സമീറിനേയുമാണ് ഇരിട്ടി പോലീസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇരിട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഭാര്യയെ ഡോക്ടറെ കാണിച്ച ശേഷം സന്ദർശകർക്കായുള്ള സ്ഥലത്ത് ഇരുത്തിയ ശേഷം മറ്റൊരാളെ കാണാൻ ആശുപത്രിയിൽ കാണാൻ പോയ ഭർത്താവ് അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഭാര്യ സ്ഥലം വിടുകയായിരുന്നു.
മൊബൈൽ ഫോൺ ചാറ്റിംഗിലൂടെയാണ് ഇരുവരും പരിചയപ്പെടുകയും പ്രേമത്തിലാവുകയും ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു.
നാടുവിട്ട ശേഷം പൊള്ളാച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരേയും അവിടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതി മുസ്ലിം വേഷധാരിയായി ആളെ തിരിച്ചറിയാതെ ലോഡ്ജിൽ താമസിക്കവേ ആണ് അറസ്റ്റ് ചെയ്തത്.
സമീർ പച്ചക്കറി ലോറിയിൽ എത്തിച്ചു വില്പന നടത്തുന്ന ജോലി ആണ് ചെയ്തു വന്നതെന്ന് പോലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് മുങ്ങിയതിന് ഇരുവർക്കുമെതിരേ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്തതിനാൽ രണ്ടു പേരെയും റിമാൻഡ് ചെയ്തു.
എസ് ഐ പുഷ്കരൻ, സീനിയർ സിപിഒ മുഹമ്മദ് റഷീദ്, സിവിൽ പോലീസ് ഓഫിസർ ബീന എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.