ആലത്തൂർ: ഭർത്താവ് കാമുകിയോടൊപ്പം പോയതിൽ മനംനൊന്ത് ഭാര്യ തൂങ്ങി മരിച്ചു. എരിമയൂർ മരുതക്കോട് ബിജുവിന്റെ ഭാര്യ ഐശ്വര്യ(20) യാണ് തൂങ്ങിമരിച്ചത്. ബുധനാഴ്ച്ച രാവിലെ ആറുമണിയ്ക്കാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചതായി കാണപ്പെട്ടത്.
ഒൻപതു മാസം മുന്പാണ് ചിറ്റൂർ അത്തിക്കോട് പനയൂർ പല്ലത്താംപുള്ളി ചന്ദ്രന്റെ മകളായ ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. ആറു മാസം ഗർഭിണിയായിരുന്നു. ചൊവ്വാഴ്ച്ച വീട്ടിൽ നിന്ന് പോയ ഭർത്താവ് കാമുകിയായ 40 കാരിയോടൊപ്പം കാണാതായതെന്ന മനോവിഷമത്തിലാണ് ഐശ്വര്യ തൂങ്ങി മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ കാമുകിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന് കാണിച്ച് ആലത്തൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഐശ്വര്യയുടെ അച്ഛൻ ചന്ദ്രന്റെ പരാതിയിൽ ബിജു (29) വിനെതിരെ ആലത്തൂർ പോലീസ് ഭർത്തൃപീഢനത്തിന് കേസെടുത്തു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.