ചങ്ങനാശേരി: ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു സാമൂഹിക മാധ്യമങ്ങളിലുടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി.
പായിപ്പാട് സ്വദേശിനിയായ യുവതിക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. വാട്സ് ആപ്പ് വഴി പരിചയപ്പെട്ട മലപ്പുറം സ്വദേശി മനു(32)വിനൊപ്പം കഴിഞ്ഞ മൂന്നിനാണ് യുവതി ഒളിച്ചോടിയത്.
പീന്നിട് യുവതി പാലായിലെ വീട്ടിൽ തിരിച്ചെത്തി.യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി യുവതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജാരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.