കണ്ണൂർ: കൊട്ടാരക്കരയിൽ നിന്നും കാണാതായ ഭർതൃമതിയായ യുവതിയെ കണ്ണൂരിൽ കണ്ടെത്തി. കൊട്ടാരക്കര പൂയംപള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ജനുവരി ഒന്നിനായിരുന്നു യുവതിയെ കാണാതായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെരിങ്ങോം സ്വദേശിയായ യുവാവിനൊപ്പം കക്കാട് വീടെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. രണ്ടുകുട്ടികളുടെ മാതാവാണ് 36 കാരിയായ യുവതി.
യുവതിയുടെ അഞ്ചുലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ വിറ്റ പണം കൊണ്ടാണ് ഇരുവരും കക്കാട് വീടെടുത്ത് താമസിച്ചുവന്നത്. ഇതിനിടെ പോലീസ് നടത്തിയ അന്വേഷത്തിനിടെയാണ് കക്കാട് വച്ച് യുവതിയെ കണ്ടെത്തിയത്. പൂയംപള്ളി പോലീസ് അധികൃതരെത്തി യുവതിയെ നാട്ടിലേക്കു കൊണ്ടുപോയി.