പയ്യന്നൂർ: രണ്ട് ആൺമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ഭാര്യയെ വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
കരിവെള്ളൂർ കുണിയൻ കിഴക്കേക്കരയിലെ ഏട്ടൻ വീട്ടിൽ രാജേഷിനെ (40)യാണ് വധശ്രമക്കേസിൽ പയ്യന്നൂർ എസ്ഐ കെ.ദീലിപും സംഘവും അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ദിവസങ്ങൾക്ക് മുമ്പാണ് 32 കാരിയായ ഇയാളുടെ ഭാര്യ സ്വകാര്യ ഐടി സ്ഥാപനത്തിലെ ജോലിക്കിടെ പരിചയപ്പെട്ട ചെറുവത്തൂർ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്.
രണ്ടു മക്കളേയും ഉപേക്ഷിച്ചായിരുന്നു യുവതിയുടെ യാത്ര.ഇതേ തുടർന്ന് ഭാര്യാ വീട്ടുകാരുമായി സംസാരിച്ച ഭർത്താവ് രാജേഷ് രണ്ട് മക്കളുടെയും സംരക്ഷണമേറ്റെടുക്കുകയായിരുന്നു.
ഇതിനിടയിൽ വീണ്ടും സൗഹൃദം നടിച്ച് ഭർതൃഗൃഹത്തിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മൂന്നാം തീയതി രാവിലെ പതിനൊന്നോടെ കാമുകനൊപ്പംഎത്തിയ യുവതിയെ കണ്ട് പ്രകോപിതനായ ഭർത്താവ് വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് യുവതിയുടെ പള്ളക്കും കൈക്കും മാരകമായി വെട്ടി പരിക്കേല്പിക്കുകയായിരുന്നു.
ഇതേ തുടർന്നുണ്ടായ യുവതിയുടെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പയ്യന്നൂർ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.