പഴയങ്ങാടി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത കാമുകനെ തേടി കൊല്ലം സ്വദേശിനി പഴയങ്ങാടിയിൽ എത്തി.
രാമപുരം സ്വദേശിയായ യുവാവിനെ തേടിയാണ് 34 കാരി ഇന്നലെ എത്തിയത്. അപരിചിതയായ യുവതി ഏറെ നേരം റോഡരികിൽ നിൽക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാർ ഇടപെട്ടപ്പോഴാണ് യുവതി സംഭവം വിവരിച്ചത്.
തുടർന്ന് യുവതി യുവാവിന്റെ വീട്ടിൽ എത്തുകയായിരുന്നു. സംഭവം പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പോലിസ് എത്തി യുവതിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
പരാതി ഉണ്ടെങ്കിൽ സ്റ്റേഷനിൽ എത്താൻ നിർദേശിച്ചു. ഇതിനിടയിൽ യുവാവ് യുവതിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.