പഠനം മെച്ചപ്പെടുത്താൻ ബ്ര​ഹ്മ​ചാ​രി​യാ​യ പൂജാരി വീട്ടിൽ വന്നു പൂജ ചെയ്തു; ദിവസങ്ങൾ നീണ്ട പൂജയിൽ യുവതി പഠിച്ചത് പ്രണയ പാഠം; 52കാ​രനായ പൂജാരിക്കൊപ്പം ഒ​ളി​ച്ചോ​ടി​ 22കാ​രി; മകളെ ഇനി വേണ്ടെന്ന് രക്ഷിതാക്കൾ

കോ​ട്ട​യം:  പൂജാരിയായ 52 കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി​പ്പോ​യി വി​വാ​ഹം ചെ​യ്ത 22 കാ​രി​യെ ഇ​നി മ​ക​ൾ എ​ന്ന നി​ല​യി​ൽ വേ​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ൾ.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ആ​ല​പ്പു​ഴ മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി​നി​യും, ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ടും​ബ സ​മേ​തം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യും ചെ​യ്തി​രു​ന്ന 22 കാ​രി​യെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​ത്.

കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​യും വാ​രി​ശേ​രി കു​ട​യം​പ​ടി റോ​ഡ് വ​ക്കി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യു​മാ​യി​രു​ന്ന 52 കാ​ര​നൊ​പ്പ​മാ​ണ് 22കാ​രി​യാ​യി വി​ദ്യാ​ർ​ഥി​നി ഒ​ളി​ച്ചോ​ടി​യ​ത്.

പ്ല​സ്ടു പ​ഠ​ന​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് പോ​കു​ക​യാ​യി​രു​ന്നു. നാ​ലു വ​ർ​ഷ​മാ​യി​ട്ടും പ​ഠ​നം പൂ​ർ​ത്തി​ക​രി​ക്കു​വാ​ൻ ക​ഴി​യാ​തെ വ​രി​ക​യും കൂ​ടെ പ​ഠി​ച്ച​വ​ർ പ​ല​രും മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് പാ​സാ​യി എം​ബി​ബി​എ​സി​നു ചേ​രു​ക​യും ചെ​യ്തി​ട്ടും ത​ങ്ങ​ളു​ടെ മ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​ക​രി​ക്കു​വാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മാ​താ​പി​താ​ക്ക​ൾ ദു:​ഖി​ത​രാ​യി.

തു​ട​ർ​ന്ന് ഈ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി പൂ​ജാ​രി​യെ കാ​ണു​ക​യും പി​ന്നീ​ടു ഇ​യാ​ളെ ഇ​വ​രു​ടെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു പൂ​ജ ന​ട​ത്തു​ന്ന​തും പ​തി​വാ​യി.

ബ്ര​ഹ്മ​ചാ​രി​യാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു ഈ 52 ​കാ​ര​ൻ. ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്കുശേ​ഷം പൂ​ജാ​രി​യെ, അ​മ്മ വീ​ട്ടി​ലേ​യ്ക്ക് ക്ഷ​ണി​ക്കു​ക പ​തി​വാ​യി​രു​ന്നു.

മ​ക​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ശ്ര​ദ്ധി​ക്കു​വാ​നാ​ണു പൂ​ജാ​രി​യെ വീ​ട്ടി​ൽ വ​രു​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​നു ക്ഷേ​ത്ര​ത്തി​ൽ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു പോ​യ വി​ദ്യാ​ർ​ഥി​നിയെ സ​മ​യപ​രി​ധി ക​ഴി​ഞ്ഞി​ട്ടും കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒ​രു സ്ഥ​ല​ത്ത് ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. പി​ന്നീ​ട് ഇ​വ​രോ​ടു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കു​വാ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ത​ങ്ങ​ൾ കോ​ട്ട​യം സം​ക്രാ​ന്തി​യി​ലു​ള്ള ഒ​രു ക്ഷേ​ത്ര​ത്തി​ൽ വ​ച്ചു വി​വാ​ഹി​ത​രാ​യ വി​വ​രം പോ​ലീ​സി​നേ​യും ര​ക്ഷി​താ​ക്ക​ളേ​യും അ​റി​യി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് ഈ ​വി​ധ​ത്തി​ലു​ള്ള മ​ക​ളെ ത​ങ്ങ​ൾ​ക്ക് വേ​ണ്ടാ​യെ​ന്ന് പ​റ​ഞ്ഞ് ര​ക്ഷി​താ​ക്ക​ൾ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment