കണ്ണൂർ: കുട്ടികളെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കൊട്ടിയൂർ സ്വദേശിനിയായ ഭർതൃമതി കാമുകനോടൊപ്പം പോയി. ഇന്നലെയാണ് സംഭവം. കൊട്ടിയൂർ സ്വദേശിനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് 17ഉം 14ഉം വയസുള്ള പെൺകുട്ടികളെ ഉപേക്ഷിച്ചത്. കോഴിക്കോട് റെയിൽവേ പോലീസ് കേളകം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കേളകം പോലീസ് കുട്ടികളെ കസ്റ്റഡിയിലെടുത്ത് കണ്ണൂർ വനിതാ സെല്ലിന് കൈമാറി. വനിതാ സെൽ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടികളുടെ അച്ഛന്റെ ബന്ധുക്കൾ കുട്ടികളെ തൃശൂരിലേക്ക് കൂട്ടികൊണ്ടുപോയി.
കാമുകനൊപ്പം ഒളിച്ചോടാൻ മക്കൾ തടസ മായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടി കളെ റെയിൽവേ സ്റ്റേഷനിലിരുത്തിയ ശേഷം അമ്മ കാമുകനൊപ്പം മുങ്ങി; കുട്ടികളെ അച്ഛന്റെ ബന്ധുക്കൾ കൂട്ടികൊണ്ടുപോയി
