കുമരകം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രണയം വീട്ടിലറിഞ്ഞു. വീട്ടുകാർ പെണ്‍കുട്ടിയെ അമ്മയുടെ വീട്ടിലേക്ക് നാടുകടത്തി. അമ്മയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കാണാതായി എന്നാണ് പരാതി.
കാവാലം സ്വദേശിനിയായ പെണ്‍കുട്ടി സമീപവാസിയുമായി പ്രണയത്തിലായിരുന്നു. പ്രണയം പിടികൂടിയപ്പോഴാണ് കുമരകത്തുള്ള അമ്മയുടെ വീട്ടിലേക്ക് മാറ്റിയത്. ഇപ്പോൾ കുമരകത്തു നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. കുമരകം പോലീസിൽ നല്കിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
കാവാലത്തെ യുവാവിനെക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോൾ അയാളെയും കാണാനില്ല. അമ്മയുടെ വീട്ടിൽ പാർപ്പിച്ചിരുന്ന പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി എന്നാണ് പോലീസ് കരുതുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകാൻ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് കാണാതായതെന്ന് കുമരകം പോലീസ് പറഞ്ഞു.