കുമരകം: അടുത്ത ഞായറാഴ്ച വിവാഹ നിശ്ചയം നടത്താൻ വേണ്ട ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയിരുന്ന 22 കാരിയായ യുവതിയെ കാണാനില്ലെന്ന് കുമരകം പോലീസിൽ മാതാവ് പരാതി നൽകി. തിരുവാർപ്പ് സ്വദേശിയായ യുവതിയെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണതായത് . ഈ യുവതിയുടെ അമ്മാവന്റെ മകനെയും കാണാതായിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. കുമരകം എസ്ഐ ജി.രജൻ കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വിവാഹ നിശ്ചയം നടക്കാനിരിക്കെ യുവതിയെ കാണാതായി; അന്വേഷണത്തിൽ അമ്മാവന്റെ മകനെയും കാണാതായതായി പോലീസ്
