മണ്ണാർക്കാട്: കുടുംബത്തെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കുടുംബത്തെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. പൊതുവപ്പാടം മുണ്ടയിൽവീട്ടിൽ സജുവിനെയാണ് എസ് ഐ അരുണ്‍ കുമാറിന്റെ നേതൃത്വത്തിൽ എസ് സിപിഒ വിജയമണി, സി പിഒമാരായ നൗഷാദ്, റമീസ്, വനിത പോലീസ് ഉദ്യോഗസ്ഥരായ ജ്യോതിലക്ഷ്മി, ലിനി, ശ്രീക്കുട്ടി എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
ഓട്ടോറിക്ഷ ഡ്രൈവറായ ഇയാൾ സെപ്തംബർ ഒന്‍പതിന് ഓട്ടം പോയി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ നല്കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. തുടർന്ന് തോട്ടര സ്വദേശിയായ കാമുകിക്കൊപ്പം ഇയാൾ ഒളിച്ചോടിയെന്ന് വിവരം ലഭിച്ചു. ഇയാൾക്ക് ആറ്, മൂന്ന്, ആറുമാസം എന്നിങ്ങനെ പ്രായമുള്ള മക്കളുണ്ട്. കാമുകിക്കും മക്കളുമുണ്ട്. ജുവൈനൽ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.