രോഗിയോടൊപ്പം കൂട്ടുവന്നവർ കൂട്ടായി; പിന്നെ പ്രണയം മൊട്ടിട്ടു, ഭർത്താവിന്‍റെ ചികിത്സയ്ക്ക് കൊണ്ടുവന്നപണവും ബാങ്കു നിക്ഷേപവുമായി വീട്ടമ്മ മുങ്ങി; എല്ലാത്തിനും സാക്ഷിയായി കോട്ടയം മെഡിക്കൽ കോളജ്

കോട്ടയം: ആശു​പ​ത്രി​യി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം കൂ​ട്ടു​വ​ന്ന യു​വ​തി മ​റ്റൊ​രു രോ​ഗി​യോ​ടൊ​പ്പം വ​ന്ന യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​താ​യി പ​രാ​തി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

ജ​നു​വ​രി 17 മു​ത​ൽ 26 വ​രെ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ 58കാ​ര​നാ​യ ഭ​ർ​ത്താ​വ്. ഇ​ദ്ദേ​ഹ​ത്തി​ന് കൂ​ട്ടാ​യി ഭാ​ര്യ​യു​മെ​ത്തി​യി​രു​ന്നു.

ഇ​തേ​സ​മ​യം, മ​റ്റൊ​രു രോ​ഗി​യു​ടെ സ​ഹാ​യി​യാ​യി എ​ത്തി​യ അ​ടൂ​ർ സ്വ​ദേ​ശി​യു​മാ​യി യു​വ​തി പ​രി​ച​യ​ത്തി​ലാ​യി. ഭ​ർ​ത്താ​വി​നെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​തി​ന് ശേ​ഷ​മാ​ണ് യു​വ​തി ഇ​യാ​ൾ​ക്കൊ​പ്പം പോ​യ​ത്.

ചി​കി​ത്സ​യ്‌​ക്കാ​യി ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​ണ​വും ബാ​ങ്കി​ലെ നി​ക്ഷേ​പ​വും എ​ടു​ത്താ​ണു പോ​യ​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​വ​ർ​ക്ക് എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഒ​രു മ​ക​നു​ണ്ട്.

Related posts

Leave a Comment