പുനലൂർ : പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പുനലൂർ സ്വദേശിനിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹിതയും ഒമ്പതും അഞ്ചും വയസുള്ള രണ്ട് കുട്ടികളുടെ മാതാവുമായ പുനലൂർ ശാസ്താംകോണം സ്വദേശിനിയായ ചിന്നുവിനെ (30)ആണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ചിന്നുവിന്റെ ഭർത്താവ് ജോലി സംബന്ധമായി പൂനയിൽ ആണ്. ചിന്നു കഴിഞ്ഞ ഒരു വർഷത്തിലധികമായി പാലക്കാട് സ്വദേശിയായ ഒരു യുവാവുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ു.
ഇതിനെ തുടർന്ന് കഴിഞ്ഞദിവസം രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭർത്താവിന്റെ വീട്ടിൽനിന്നിറങ്ങി കാമുകനോടൊപ്പം പോകുകയായിരുന്നു.
തുടർന്ന് ഭർത്താവിന്റെ അച്ഛൻ പുനലൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി വിനോദിന്റെ നിർദേശാനുസരണം പോലീസ് തൃശൂരിൽ വച്ച് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയുടെ കാമുകൻ നിലവിൽ ജാർഖണ്ഡിലാണ് ജോലി ചെയ്തു വരുന്നത്.