നെടുങ്കണ്ടം: പിഞ്ചുകുഞ്ഞടക്കം മൂന്നുമക്കളെ ഉപേക്ഷിച്ച് അർധരാത്രിയിൽ ഒളിച്ചോടിയ വീട്ടമ്മയും കാമുകനും പോലീസ് പിടിയിൽ. നെടുങ്കണ്ടം മേഖലയിലാണ് സംഭവം. രണ്ടും ഏഴും പത്തും വയസുള്ള കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് 32 കാരിയായ വീട്ടമ്മ പ്രദേശവാസിയായ 40 കാരനൊടൊപ്പം കടന്നത്.
കഴിഞ്ഞ 23-ന് രാത്രി 10.30-നാണ് വീട്ടമ്മ കുഞ്ഞുങ്ങളെ ഉറക്കികിടത്തിയശേഷം മുങ്ങിയത്. ജോലിക്കുപോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.
തുടർന്ന് ഭർത്താവ് പരാതി നൽകിയതിനെതുടർന്ന് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഇന്നലെ രാവിലെ ഇരുവരും നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ഹാജരായി. വീട്ടമ്മക്കെതിരേ ബാലാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്തു.
ഇരുവരും തമിഴ്നാട് തേനിയിലാണ് ഇത്രയുംദിവസം ഒളിവിൽ താമസിച്ചതെന്നാണ് പോലീസ് പറയുന്നത്. മുങ്ങിയ വീട്ടമ്മയെക്കുറിച്ച് വിവരങ്ങൾ ലഭിക്കാതെവന്നതോടെ ഇരുവരെയും കണ്ടെത്തുന്നതിനു പോലീസ് പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിരുന്നു. കാമുകൻ ഭാര്യയേയും രണ്ടു മക്കളേയും ഉപേക്ഷിച്ചാണ് വീട്ടമ്മയുമായി കടന്നത്.