കോട്ടയം: ഒളിവിൽ പാർക്കാൻ ചെന്ന കമിതാക്കളെ വീട്ടുകാർ പോലീസിൽ ഏൽപിച്ചു. ഇതോടെ ഒളിവിൽ പോയി വിവാഹം കഴിക്കാമെന്ന കമിതാക്കളുടെ മോഹം തകർന്നു. ഇന്നലെ രാത്രി തന്നെ കമിതാക്കളെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഇന്നു കോടതിയിൽ ഹാജരാക്കും.
പെണ്‍കുട്ടിയെ ആർക്കൊപ്പം വിടുമെന്ന കാര്യത്തിൽ കോടതിയാണ് തീരുമാനമെടുക്കുക. പാന്പാടിക്കടുത്ത് വെള്ളൂരിൽ നിന്ന് ഇന്നലെ വൈകുന്നേരമാണ് 23 വയസള്ള പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ കാണാതായ ഉടൻ മാതാപിതാക്കൾ പാന്പാടി പോലീസിൽ പരാതിയുമായി എത്തി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ ഇവർ ചിങ്ങവനത്തുള്ള ബന്ധുവീട്ടിൽ എത്തിയതായി വിവരം ലഭിച്ചു.
ബന്ധുവീട്ടുകാരുമായി പോലീസ് ഫോണിൽ സംസാരിച്ചു. ഇതോടെ കമിതാക്കളെ ഒളിവിൽ പാർപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. രാത്രി തന്നെ ബന്ധുവീട്ടുകാർ ഇരുവരെയും പാന്പാടി സ്റ്റേഷനിൽ എത്തിച്ചു. രാത്രിയിൽ ഇരുവരെയും സ്റ്റേഷനിൽ ഇരുത്തുന്നത് അപ്രായോഗികമായതിനാൽ പോലീസ് ഇവരെ തണലിന്റെ സംരക്ഷണയിലാക്കി. ഇന്നു കോടതിയിൽ ഹാജരാക്കും. കി