കോട്ടയം: മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി ഒളിച്ചോടിയ 57കാരനായ പാസ്റ്ററെ കണ്ടെത്തുന്നതിനായി കറുകച്ചാൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു.
ഏതാനും ദിവസങ്ങൾക്കു മുന്പാണ് തീർഥാടനത്തിനു പോവുകയാണെന്ന് കത്തെഴുതി വച്ച് കറുകച്ചാൽ സ്റ്റേഷൻ പരിധിയിൽ നിന്നും പാസ്റ്ററെ കാണാതാകുന്നത്. പാസ്റ്ററുടെ ഭാര്യ വിദേശത്താണ്. ഇയാളുടെ മക്കളാണ് കത്തുമായി എത്തി പോലീസിൽ പരാതി നല്കിയത.
തുടർന്നു മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പാസ്റ്റർ മകളുടെ പ്രായമുള്ള മുണ്ടക്കയം സ്വദേശിനിക്കൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയത്.
പാസ്റ്റർ മുണ്ടക്കയത്ത് എത്തി യുവതിയുമായി പോയശേഷം ഇയാളുടെ മൊബൈൽ ഫോണ് ഒാഫ് ആണെന്ന് പോലീസ് പറഞ്ഞു. ഇതിനാൽ എവിടേ ക്കാണ് കമിതാക്കൾ മുങ്ങിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന പാസ്റ്റർ ധ്യാനത്തിന് എത്തിയാണ് യുവതിയെ വളച്ചത്. തുടർന്നു നിരന്തരമായ ഫോണ് വിളിയിലൂടെയും ചാറ്റിംഗിലൂടെയുമാണ് ഇവർ സല്ലപിച്ചിരുന്നത്.
യുവതിയെ കാണാനില്ലെന്നു കാണിച്ചു അവരുടെ ബന്ധുക്കൾ മുണ്ടക്കയം സ്റ്റേഷനിലും പരാതി നല്കിയിട്ടുണ്ട്. കറുകച്ചാൽ എസ്എച്ച്ഒ കെ.എൽ. സജിമോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.