പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടബലിയുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തമിഴ്നാട്ടുകാരനായ മധുരെ പാണ്ഡ്യന് ആധി വര്‍ധിച്ചിരിക്കുകയാണ്.
ഭാര്യ അര്ച്ചനാദേവിയെ തേടിയുള്ള യാത്രയിലാണ് മധുരെ പാണ്ഡ്യൻ മൂന്ന് മാസം മുമ്പാണ് തമിഴ്നാട്ടിലെ രാജപാളയം ദളവാപുരത്തുനിന്ന് മധുരെ പാണ്ഡ്യന്റെ ഭാര്യ അര്‍ച്ചനാ ദേവിയെ കാണാതാകുന്നത്.
മലയാളിയായ പൂജാരിയാണ് യുവതിയെ കടത്തിക്കൊണ്ടുപോയതെന്ന പരാതി അന്നേ മധുരെ പാണ്ഡ്യന് ഉന്നയിച്ചിരുന്നു.
രാജപാളയം മീനാക്ഷിപുരത്തെ മാരിയമ്മന്‍ കോവിലിലെ പൂജാരിയുമായി അര്ച്ചനാദേവിക്കുണ്ടായ ബന്ധം വളര്‍ന്നതോടെയാണ് ഭര്‍ത്താവ് മധുരെ പാണ്ഡ്യനേയും 6 ഉം 2 ഉം വയസുള്ള മക്കളെയും ഉപക്ഷിച്ച് കടന്നുകളഞ്ഞത്.
യുവതിയെ ആദ്യദിവസം ദളവാപുരം പോലീസ് പിടി കുടി ബന്ധുക്കളെ ഏല്പിച്ചെങ്കിലും തൊട്ടടുത്ത ദിവസംതന്നെ യുവതി വീണ്ടും ഇയാള്‍ക്കൊപ്പം പോയി.
പുജാരിയുടെ പേര് സമ്പത്ത് എന്നാണെന്നും കൊല്ലമാണ് സ്വദേശമെന്നും മാത്രമാണ് ബന്ധുക്കള്‍ക്ക് ആകെയുള്ള വിവരം.
കേരളത്തില്‍നിന്നു വരുന്ന നരബലി വാര്‍ത്തകള്‍ മധുരെ പാണ്ഡ്യനെ ഭീതിയിലാഴ്ത്തുന്നു. തമിഴ്നാട്ടില്‍ പരാതി നല്കിയ ഇദ്ദേഹം കേരളത്തിലെത്തി കൊല്ലത്തും പത്തനംതിട്ടയിലുമായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തി.
കാണാതാകുമ്പോള്‍ 19 പവന് സ്വര്‍ണവും യുവതിയുടെ കൈവശം ഉണ്ടായിരുന്നു. സ്വര്‍ണം അപഹരിച്ച ശേഷം പൂജാരിയായ സമ്പത്ത് അര്‍ച്ചനയെ അപായപ്പെടുത്തിയിട്ടുണ്ടാകുമോ എന്ന ആശങ്കയിലാണ് കുടുംബം.
ദളവാപുരം പോലീസിനെ സമീപിച്ചെങ്കിലും കേരളത്തില്‍ അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.