ശ്രീകണ്ഠപുരം: സൈനികനോടൊപ്പം ഡൽഹിയിലേക്ക് മുങ്ങിയ രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി പയ്യാവൂർ പോലീസിൽ ഹാജരായി. യുവതിയുടെ പിതാവിന്റെ പരാതിയിൽ എസ്ഐ ബാബു തോമസിന്റെ നേതൃത്വത്തിൽ പോലീസ് ഡൽഹിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങവേയാണ് ഇന്നലെ ഉച്ചയോടെ യുവതി നാടകീയമായി ഹാജരായത്.
തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ യുവതിയെ വീട്ടുകാരോടൊപ്പം പോകാനാണ് താൽപര്യമെന്ന് അറിയിച്ചതിനെത്തുടർന്ന് ഇവരോടൊപ്പം വിട്ടു.