ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ രണ്ട് മക്കളുടെ മാതാവായ 27 കാരി 24 കാരനായ കാമുകനോടൊപ്പം മുങ്ങി. അലമാരയിൽ സൂക്ഷിച്ച സഹോദരിയുടെ 15 പവൻ സ്വർണവും ഭർത്താവ് പുതുതായി വാങ്ങി നൽകിയ കാറുമായാണ് യുവതി നാടുവിട്ടത്.
പെരുവളത്ത്പറമ്പ് സ്വദേശിയായ ബസ് ജീവനക്കാരനോടൊപ്പമാണ് യുവതി മുങ്ങിയത്.ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതിയെ വീട്ടിൽനിന്ന് കാണാതായത്.
തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ ഭർത്താവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് കാസർഗോഡ് വച്ച് പണം പിൻവലിച്ചതായി മൊബൈൽ മെസേജ് വന്നതോടെ വിദേശത്തുള്ള ഭർത്താവ് വീട്ടിൽ അന്വേഷിക്കുകയായിരുന്നു.
തുടർന്ന് വീട്ടുകാർ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് കുട്ടികളെ ഉറക്കി ക്കിടത്തി യുവതി കാറുമായി മുങ്ങിയതായി മനസിലായത്.
നേരത്തെയും യുവതി ഇതേ യുവാവിനോടൊപ്പം നാടുവിട്ടിരുന്നതായി പറയുന്നു. തുടർന്ന് വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തി യുവതിയെ സ്വീകരിക്കുകയായിരുന്നു.
അടുത്തയാഴ്ച യുവതിയെയും മക്കളെയും വിദേശത്തേക്ക് കൊണ്ടു പോകുന്നതിനായി ടിക്കറ്റ് ഒരുക്കി നൽകിയിരുന്നതായും പറയുന്നു.
ഇതിനിടെയാണ് യുവതി കാമുകനോടാപ്പം വീണ്ടും മുങ്ങിയത്. സഹോദരിയുടെ പരാതിയിൽ ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും കാസർഗോഡ് ഉള്ളതായാണ് വിവരം.