കോട്ടയം: ശിഷ്യയെ സംഗതിയും താളവും ചേർത്ത് പാട്ട് പഠിപ്പിച്ചു വന്ന മാഷിന് ഇഷ്ടപ്പെട്ടത് അമ്മയെ. വീട്ടിൽ വന്ന് പാട്ട് പഠിപ്പിച്ച് പോകുന്നതിനിടെ ഇരുവരിലും പ്രണയം മൊട്ടിട്ടു. കോട്ടയം കുമാരനല്ലൂരിലെ പ്രണയകഥ നാട്ടിൽ പാട്ടാണ്.
അടുത്തനാളില്‍ വാടകയ്ക്കു താമസിക്കാനെത്തിയതാണു പെണ്‍കുട്ടിയുടെ കുടുംബം. ഗാനമേളയ്ക്കു പാടുന്ന പെണ്‍കുട്ടിയെ പാട്ടു പരിശീലിപ്പിക്കാന്‍ ഒരു യുവാവ് എത്തുമായിരുന്നു.
സ്ഥിരമായി വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായി. ഒരു ദിവസം പാട്ടും പാടി യുവാവ് അമ്മയുമായി മുങ്ങി. ഒപ്പം മകളും പോയി. കുമാരനല്ലൂരിലെ പാട്ടുപഠിത്തവും ഒളിച്ചോട്ടവും ഇപ്പോൾ നാട്ടിൽ വൈറലാണ്.