കൊല്ലം: വിവാഹദിനത്തിൽ വരൻ മുങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊല്ലം കടയ്ക്കൽ സ്വദേശി ധന്യ(23) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിനാണ് ധന്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദിവസങ്ങൾക്ക് മുൻപ് ധന്യയെ കാണാതായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ചൽ സ്വദേശി അഖിലിനൊപ്പം യുവതിയെ കണ്ടെത്തിയിരുന്നു.
പോലീസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ വിവാഹം കഴിക്കാമെന്ന് അഖിൽ ഉറപ്പ് നൽകിയതോടെ ധന്യ വീട്ടുകാർക്കൊപ്പം മടങ്ങുകയായിരുന്നു.
വ്യാഴാഴ്ച ധന്യയും വീട്ടുകാരും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി ഇട്ടിവാ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയെങ്കിലും അഖിൽ എത്തിയിരുന്നില്ല.
ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതിന്റെ മനോവിഷമത്തിലാണ് ധന്യ ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.