കോട്ടയം: രണ്ടു കുട്ടികളുടെ അമ്മയെ കാണാനില്ല. വീട്ടിൽ പണിക്കെത്തിയ യുവാവിനൊപ്പം മുങ്ങിയതെന്ന് സംശയിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മരങ്ങാട്ടുപിള്ളി പോലീസ് ആണ് വീട്ടമ്മയെ കാണാതായതിന് കേസെടുത്തത്. പോലീസ് അന്വേഷണത്തിലാണ് ഇവരുടെ വീട്ടിൽ പണിക്കെത്തിയ 23 കാരനൊപ്പമാണ് 31 വയസുള്ള വീട്ടമ്മ പോയതെന്ന സംശയം ഉയർന്നത്. രണ്ടു പേരുടെയും മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ആണ്.
ഇന്നലെ രാവിലെയാണ് വീട്ടമ്മയെ കാണാതായത്. 10 വയസിൽ താഴെ പ്രായമുള്ള രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. ഭർത്താവ് ഗൾഫിലാണ്. കുട്ടികളുമായി ഇന്നലെ രാവിലെ പുറത്തുപോയ വീട്ടമ്മ കുട്ടികളെ ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് അയച്ചു. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലാതായതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നല്കിയത്.