വെള്ളറട: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു. യുവാവ് കസ്റ്റഡിയില്‍. കുന്നത്തുകാല്‍ കോട്ടുക്കോണം ചീരംകോട് സ്വദേശിയുടെ ഭാര്യ ഗോപിക (26) യാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ആശുപത്രിയിലെത്തിച്ച പൂവാര്‍ സ്വദേശി വിഷ്ണുവാണ് കസ്റ്റഡിയിലായത്. ദുരൂഹത മനസിലാക്കിയ ആശുപത്രി സെക്ക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പോലീസിന് കൈമാറുകയായിരുന്നു.
കാരക്കോണം സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.: ഗോപികയും പൂവാര്‍ സ്വദേശി വിഷ്ണുവും തമ്മില്‍ പ്രണയത്തിലായിരുന്നു.
കഴിഞ്ഞ ദിവസം ഗോപികയുമായുള്ള പ്രണയബന്ധത്തിലെ ചില ദൃശ്യങ്ങള്‍ വിഷ്ണു, ഗോപികയുടെ ഭാര്‍ത്താവിന്റെ മൊബൈൽ ഫോണിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതുമൂലം താൻ വിഷമത്തിലാണെന്നും
ആത്മഹത്യ ചെയ്യുമെന്നും ഇന്നലെ രാവിലെ ഗോപിക വിഷ്ണുവിനെ മൊബൈല്‍ ചാറ്റിങ്ങിലൂടെ അറിയിക്കുകയായിരുന്നു. തുടര്‍ണ് ഓട്ടോയില്‍ ചീരാംകോട്ടെ ഗോപികയുടെ വീട്ടില്‍ എത്തിയ വിഷ്ണു, ഗോപിക തൂങ്ങി നിൽക്കുന്നത് കണ്ടു.
ഉടന്‍തന്നെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നുവെന്നുമാണ് വിഷ്ണു നല്കിയ മൊഴി.എന്നാല്‍ വിഷ്ണു പതിവുപോലെ ഗോപികയുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത തക്കം നോക്കി എത്തിയെന്നും ഗോപികയുമായുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ പിടിവലിയായി.
ഗോപികയുടെ നിലവിളികേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോള്‍ വിഷ്ണു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പരിസരവാസികള്‍ വിവരം മനസിലാക്കിയതോടെയാണ് വിഷ്ണു ഗോപികയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയതെന്നും നാട്ടുകാര്‍ പറയുന്നു.
വിഷ്ണു വെള്ളറട പോലീസ് കസ്റ്റഡിയിലാണെന്നും ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായും വെള്ളറട സിഐ മൃദുല്‍ കുമാര്‍ പറഞ്ഞു.ഒരു കുഞ്ഞിന്റെ മാതാവാണ് ഗോപിക .