പാറ്റ്ന: സഹോദരന്റെ വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ വീഡിയോഗ്രാഫർക്കൊപ്പം പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒളിച്ചോടി. മുസാഫർപൂർ ജില്ലയിലെ ചന്ദ്വാരഘട്ട് ദാമോദർപൂർ ഗ്രാമത്തിലാണ് സംഭവം.
പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. മാർച്ച് ആറ് മുതൽ തന്റെ മകളെ കാണാനില്ലെന്നും മകന്റെ വിവാഹം ചിത്രീകരിക്കാനെത്തിയ വീഡിയോഗ്രാഫർക്കൊപ്പം മകൾ ഒളിച്ചോടിയെന്നും ഇയാൾ പരാതിയിൽ ആരോപിക്കുന്നു.
മോത്തിപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മോഹന ഗ്രാമവാസിയായ യുവാവിനെതിരെയാണ് പിതാവ് പരാതി നൽകിയത്. പ്രതിയുടെ മൊബൈൽ ഫോൺ നിരീക്ഷണത്തിലാണെന്നും പെൺകുട്ടിയെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.