പ്രേമം മൂത്തപ്പോൾ പ്രായം മറന്നുപോയി; പ​തി​നാ​ലു​കാ​ര​നാ​യ കാ​മു​ക​നു​മാ​യി പ​തി​നെ​ട്ടു​കാ​രി ക​ട​ന്നു; ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ വേ​ണ്ടി​ ഓടിയവർ പോലീസ് പിടികൂടിയപ്പോൾ രണ്ടുപേരും പറഞ്ഞത്…

വൈ​പ്പി​ൻ: കാ​ണാ​താ​യ പ​തി​ന്നാ​ലു​കാ​ര​ൻ ബാ​ല​നെ പ​തി​നെ​ട്ടു​കാ​രി​യാ​യ കാ​മു​കി​യോ​ടൊ​പ്പം ഇ​വ​രു​ടെ കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ക​ണ്ടെ​ത്തി.

മു​ള​വു​കാ​ട്, ഞാ​റ​യ്ക്ക​ൽ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മൂ​ന്നു ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊടു​വി​ലാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. ഈ ​മാ​സം അ​ഞ്ചി​നാ​ണ് എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു​കാ​ര​നെ കാ​ണാ​താ​കു​ന്ന​ത്.

വീ​ട്ടു​കാ​ർ പ​ല​യി​ട​ങ്ങ​ളി​ലും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​പ്പോ​ൾ ഞാ​റ​യ്ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ കു​റി​ച്ച് ഒ​രു വി​വ​ര​വു​മു​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​തി​നി​ടെ​യാ​ണ് വൈ​പ്പി​ൻ​ക​ര​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്നു പ​തി​നെ​ട്ടു​കാ​രി​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യെ കാ​ണ്‍​മാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മു​ള​വു​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു പ​രാ​തി​യെ​ത്തി​യ​ത്.

എ​ന്നാ​ൽ പോ​ലീ​സി​നാ​ക​ട്ടെ ആ​ദ്യം ഇ​ത് ത​മ്മി​ൽ പ​ര​സ്പ​രം ബ​ന്ധ​മൊ​ന്നും തോ​ന്നി​യി​ല്ലെ​ങ്കി​ലും ഒ​രു ബാ​ല​നും ഒ​രു പെ​ണ്‍​കു​ട്ടി​യും പു​തു​വൈ​പ്പ് കി​ഴ​ക്ക് ഭാ​ഗ​ത്ത് ക​റ​ങ്ങി ന​ട​ക്കു​ന്ന​ത് ചി​ല പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണി​ൽ​പ്പെ​ട്ട​ത് പോ​ലീ​സി​ന്‍റെ ചെ​വി​യി​ൽ എ​ത്തി​യ​തോ​ടെ സം​ഗ​തി പ​ര​സ്പ​രം ബ​ന്ധ​മു​ള്ള കേ​സു​ക​ളാ​ണെ​ന്ന് മ​ന​സി​ലാ​യി.

പി​ന്നെ പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം. ഇ​തി​നി​ടെ കാ​ണാ​താ​യ ബാ​ല​ൻ ഓ​ച്ച​ന്തു​രു​ത്തി​ൽ നി​ന്ന് ഒ​രു യു​വാ​വി​നൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​കു​ന്ന​താ​യി ചി​ല​ർ ക​ണ്ട​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

ഇ​തോ​ടെ പോ​ലീ​സ് ഈ ​യു​വാ​വി​നെ ത​പ്പാ​ൻ തു​ട​ങ്ങി. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം കൂ​ടി​യാ​യ​പ്പോ​ൾ ര​ണ്ടും ചെ​ന്നെ​ത്തി​യ​ത് ബാ​ല​നു​മാ​യി ഓ​ട്ടോ​യി​ൽ ക​ണ്ടെ​ന്ന് പ​റ​യു​ന്ന യു​വാ​വി​ന്‍റെ വീ​ട്ടി​ലാ​ണ്.

കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രി​യു​ടെ ഭ​ർ​ത്താ​വ​ണ​ത്രേ പോ​ലീ​സ് അന്വേഷിച്ചെത്തിയ യു​വാ​വ്. ഈ ​വീ​ട്ടി​ൽ​നി​ന്നു​മാ​ണ് ബാ​ല​നെ​യും പെ​ണ്‍​കു​ട്ടി​യെയും ക​ണ്ടെ​ത്തി​ത്.

പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രും ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ വേ​ണ്ടി​യാ​ണ​ത്രേ വീ​ടു​വി​ട്ടി​റ​ങ്ങി കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലെ​ത്ത​യ​തെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രെ​യും അ​വ​ര​വ​രു​ടെ വീ​ട്ടു​കാ​ർ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

Related posts

Leave a Comment