കണ്ണൂർ: ഭർതൃവീട്ടിലേക്കെന്നു പറഞ്ഞ് സ്വന്തം വീട്ടിൽനിന്നിറങ്ങിയ വീട്ടമ്മയെ വാട്സ്ആപ്പ് ഫ്രണ്ടിന്റെ വീട്ടിൽ കണ്ടെത്തി. കല്ലുകെട്ടുചിറയിലെ വീട്ടമ്മയായ യുവതിയെയാണ് താമരശേരിയിലെ വാട്സ്ആപ്പ് ഫ്രണ്ടായ യുവതിയുടെ വീട്ടിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ടിനായിരുന്നു കല്ലുകെട്ടുചിറയിലെ യുവതിയെ കാണാതായത്. ഇതേതുടർന്ന് ഇവരുടെ ബന്ധു പോലീസിൽ പരാതി നൽകിയിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ താമരശേരിയിലുണ്ടെന്നു കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് ഇവർ കോടതിയിൽ ഹാജരായി. വാട്സ്ആപ്പ് ഫ്രണ്ടായ യുവതിയുടെ വീട്ടിലേക്കാണ് താൻ പോയതെന്നാണ് കോടതിയിൽ ഹാജരായ ഇവർ പറഞ്ഞത്. കോടതി യുവതിയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചതിനെ തുടർന്ന് ഇവർ വീട്ടിലേക്ക് മടങ്ങി.