ബീഹാര്‍: നാലു മക്കളെയും തന്നേയും ഉപേക്ഷിച്ചു ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയപ്പോൾ ഭർത്താവ് കാമുകന്റെ ഭാര്യയെത്തന്നെ വിവാഹം ചെയ്ത് പകരം വീട്ടി.
വീട്ടുകാരുടെ മുഴുവന്‍ സമ്മതത്തോടെയായിരുന്നു വിവാഹം. ഭാര്യമാരുടെ പേരും ഒന്നുതന്നെയാണ് റൂബി.
റൂബി ദേവി എന്ന യുവതിയെ നീരജ് 2019ലാണ് വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് നാലു കുട്ടികളുമുണ്ട്. ഇതിനുശേഷം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ മുകേഷ് എന്നയാള്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു.
ഭാര്യ പോയതിന് പിന്നാലെ നീരജ് പോലീസ് സ്റ്റേഷനില്‍ ഭാര്യയെ തട്ടിക്കൊണ്ട് പോയതായി മുകേഷിനെതിരേ പരാതി നല്കി.
ഗ്രാമത്തില്‍ വിഷയത്തെ സംബന്ധിച്ച് പലതവണ പഞ്ചായത്ത് നടന്നെങ്കിലും നീരജിന്റെ ഭാര്യയും മുകേഷും വന്നില്ല. തുടര്‍ന്നു മുകേഷിന്റെ ഭാര്യയെ നീരജ് വിവാഹം ചെയ്യുകയായിരുന്നു.