കണ്ണൂര്‍: കാമുകന്റെ കൂടെ ഭാര്യ പോയ ദേഷ്യത്തില്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കാമുകന്റെ കാലുകള്‍ തല്ലിയൊടിച്ചു. ഇന്നലെ രാത്രി തലശേരിയിലാണ് സംഭവം.
ഇയാളുടെ ഭാര്യ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ നിന്നു കൂത്തുപറമ്പ് സ്വദേശിയായ യുവാവിന്റെ ഒപ്പം പോയത്. യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് തലശേരി ഗോപാല്‍പേട്ടയില്‍ വച്ചാണ് യുവാവിന്റെ കാലുകള്‍ തല്ലിയൊടിച്ചത്.
തുടര്‍ന്ന് യുവാവിനെ കാറില്‍കൊണ്ടുപോയി കൂത്തുപറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്വകാര്യ ലോഡ്ജിന് സമീപത്ത് നിന്ന് ഇന്ന് പുലര്‍ച്ചെയാണ് യുവാവിനെ രണ്ട് കാലുകളും പൊട്ടിയ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ കാമുകനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചാവ് വില്പന പോലീസിനെ അറിയിച്ചതിനന്റെ വൈരാഗ്യത്തിലാണ് കാല് തല്ലിയൊടിച്ചതെന്നാണ് യുവാവിന്റെ ആരോപണം.