ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി മു​ങ്ങി​; ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വാ​യ യു​വാ​വ് പി​ടി​യി​ൽ; യു​വ​തി ഇ​പ്പോ​ൾ പൂ​ർ​ണ ഗ​ർ​ഭി​ണി​

മൂ​വാ​റ്റു​പു​ഴ: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി മു​ങ്ങി​യ ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വാ​യ യു​വാ​വ് പി​ടി​യി​ൽ. കോ​ത​മം​ഗ​ലം ക​റു​ക​ടം സ്വദേശി ജി​നീ​ഷ്(39) ആ​ണ് പി​ടി​യി​ലാ​യ​ത്. ജി​നീ​ഷി​നെ​യും വിവാഹിതയാ​യ യു​വ​തി​യെ​യും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നാ​ണ് ആ​ലു​വ ക്രൈം ​ബ്രാ​ഞ്ച് സം​ഘം സൈ​ബ​ർ​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി​യ​ത്.

ജി​നേ​ഷി​നെ കാ​ണാ​നി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ജ​നു​വ​രി 14 ന് ​ഭാ​ര്യ കോ​ത​മം​ഗ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കോ​ത​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. യു​വ​തി ഇ​പ്പോ​ൾ പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​ണ്. യു​വാ​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts