ഉന്നാവ്: അമ്മയെ കൊലപ്പെടുത്തി അര്‍ധസഹോദരനുമായി ഒളിച്ചോടിയ 20കാരി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ നിന്നുമാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്.
അര്‍ധസഹോദരനുമായുള്ള അടുപ്പം എതിര്‍ത്തതോടെയാണ് അമ്മയെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
അമ്മയെ കൊന്നതിന് ശേഷം ഇരുവരും നാടുവിടുകയായിരുന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, വൈകാതെ തന്നെ ഉത്തര്‍പ്രദേശ് പോലീസ് ഇരുവരേയും പിടികൂടുകയായിരുന്നു.
ശിവം റാവത്ത്, പൂജ എന്ന് വിളിക്കുന്ന തന്നു സിങ്ങ് എന്നിവര്‍ ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചത്. പൂജയുടെ അമ്മ ശശി സിംഗിനെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
ശശിയുടെ മൂന്നാം വിവാഹത്തിലെ മകളാണ് പൂജ ഇവരുടെ രണ്ടാം വിവാഹത്തിലെ മകനാണ് ശിവം റാവത്ത്.
പെണ്‍കുട്ടിക്ക് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെയാണ് ഇരുവരും ചേര്‍ന്ന് കൊലപാതകത്തിന് ആസൂത്രണം ചെയ്തത്.
സംഭവദിവസം ഇരുവരും ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത്. പുലര്‍ച്ചെ, ഉറങ്ങുക്കിടന്നിരുന്ന അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
സദര്‍ കോട്വാലി പ്രദേശത്തുള്ള മൊഹല്ല ബന്ധുഹാറിലെ വാടകവീട്ടില്‍ ശാന്തി സിങ് എന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തിലും മുഖത്തും കത്തികൊണ്ട് നിരവധി കുത്തേറ്റ നിലയിലായിരുന്നു ഉണ്ടായിരുന്നത്.
മകളുടെ വിദ്യാഭ്യാസത്തിനായി നഗരത്തില്‍ വാടകയ്ക്കായിരുന്നു താമസം. ഉന്നാവോയിലെ പൂര്‍വ ടൗണില്‍ താമസക്കാരനായിരുന്നു ഇവര്‍. കൊലയ്ക്ക് ശേഷം മകളെ വീട്ടില്‍ നിന്നും കാണാതായിരുന്നു.
പോലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ കോള്‍ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അര്‍ധസഹോദരന്‍ ശിവം റാവത്തിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴി അനുസരിച്ചാണ് പൂജയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
മക്കള്‍ ഇരുവരേയും അമ്മ മോശമായ നിലയില്‍ കണ്ടിരുന്നുവെന്നും ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചത്. ഇതോടെ അമ്മയെ കൊല്ലാന്‍ മക്കള്‍ ഇരുവരും തീരുമാനിച്ചത്.