ഭ​ർ​തൃ​മ​തി​യും ര​ണ്ട് മ​ക്ക​ളു​ടെ മാ​താ​വു​മാ​യ 33 കാ​രി​യെ കാണാനില്ല! അന്വേഷിച്ചപ്പോള്‍ പ​രി​സ​ര​വാ​സി​യാ​യ യു​വാ​വിനെയും കാണാനില്ല; ഒടുവില്‍…

കൂ​ത്തു​പ​റ​മ്പ്: പ്രായപൂ​ർ​ത്തി​യാ കാ​ത്ത മ​ക്ക​ളെ​ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ.

ആ​മ്പി​ലാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യും പ​രി​സ​ര​വാ​സി​യാ​യ യു​വാ​വു​മാ​ണ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഭ​ർ​തൃ​മ​തി​യും ര​ണ്ട് മ​ക്ക​ളു​ടെ മാ​താ​വു​മാ​യ 33 കാ​രി​യെ ഈ ​മാ​സം 15 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്.

ഒ​പ്പം 33കാ​ര​നാ​യ യു​വാ​വി​നെ​യും കാ​ണാ​താ​യി. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചാ​ണ് പോ​യ​തെ​ന്ന് മ​ന​സി​ലാ​യി. ഇ​തേ തു​ട​ർ​ന്നാ​ണ് കൂ​ത്തു​പ​റ​മ്പ് പോ​ലീസ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

യു​വാ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ പ്ര​കാ​രം എ​സ്ഐ കെ.​ടി സ​ന്ദീ​പി​ൻ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം കാ​സ​ർ​ഗോ​ഡ് എ​ത്തി​യെ​ങ്കി​ലും ഇ​വ​ർ ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൈ​സൂ​രു​വി​ൽ നി​ന്നു​മാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടാ​ൻ പ്രേ​ര​ണ ന​ൽ​കി​യെ​ന്ന കു​റ്റം ചു​മ​ത്തി യു​വാ​വി​നേ​യും യു​വ​തി​യേ​യും പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

യു​വാ​വി​ന് ഭാ​ര്യ​യും മൂ​ന്നു വ​യ​സു​ള്ള മ​ക​ളു​മു​ണ്ട്.

Related posts

Leave a Comment