അയർക്കുന്നം/ചങ്ങനാശേരി: ഭർത്താവിനെ വഞ്ചിച്ചു കുട്ടികളെ ഉപേക്ഷിച്ചു കാമുകർക്കൊപ്പം പോയ യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ യുവതികളെ റിമാർഡ് ചെയ്തു. അയർക്കുന്നം കൊങ്ങാണ്ടൂർ സ്വദേശിനി ആര്യമോൾ (21), തൃക്കൊടിത്താനം അമര സ്വദേശിനി ഡോണ (26) എന്നിവരാണു റിമാൻഡിലായത്.
അയർക്കുന്നം കൊങ്ങാണ്ടൂർ സ്വദേശിനി ആര്യമോൾ ആറുമാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചു ഭർത്താവിന്റെ സുഹൃത്തായ കാമുകൻ കിടങ്ങൂർ വെള്ളൂർശേരി അരുണി (23)നൊപ്പം ഒളിച്ചോടുകയായിരുന്നു.
അയർക്കുന്നം പോലീസ് പിടികൂടിയ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തൃക്കൊടിത്താനം അമര സ്വദേശിനി ഡോണ (26) ഭർത്താവിനെയും ഒരു വയസുള്ള കുട്ടിയേയും ഉപേക്ഷിച്ചു അയൽവാസിയായ കാമുകൻ അമര പുതുപ്പറന്പിൽ ശ്യാംകുമാറി (32)നൊപ്പമാണ് ഒളിച്ചോടിയത്.
സംരക്ഷിക്കുവാൻ ഉത്തരവാദിത്വമുള്ള അമ്മ കുട്ടിയെ ഉപേക്ഷിക്കുകയും ഭർത്താവിനെ വഞ്ചിക്കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്.
ജുവനൈൽ ജസ്റ്റീസ് ആക്ട്, ഐപിസി 317 വകുപ്പുകൾ പ്രകാരമാണു കേസ് രജിസ്റ്റർ ചെയ്തത്.