കുണ്ടറ: മൂന്നു വയസുള്ള മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ മുങ്ങിയ യുവതിയെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പെരിനാട് വെള്ളിമൺ ശ്യാമളസദനത്തിൽ വൈഷ്ണവിയെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ ആറുമുതലാണ് ഇവരെ കാണാതായത്. തുടർന്ന് ഭർത്താവ് ചീരങ്കാവ് സ്വദേശി അനിൽ തുളസി പോലീസിൽ പരാതിപ്പെട്ടു.
അന്വേഷണത്തിൽ എറണാകുളത്തുണ്ടെന്ന് അറിഞ്ഞ പോലീസ് അനുനയത്തിൽ സ്റ്റേഷനിൽ എത്തിച്ച് കേസ് ചാർജ് ചെയ്ത് റിമാൻഡുചെയ്തു. പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസ് എടുത്തത്.