ഗുണ്ടൂർ: ആന്ധ്രാപ്രദേശില്‍ വിവാഹത്തിന് ബന്ധുക്കള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു.
ഗുണ്ടൂരിലെ ദാചേപ്പള്ളി സ്വദേശികളായ ശ്രീകാന്ത്, നാഗവര്ധിനി എന്നിവരാണ് മരിച്ചത്.
ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു.
കഴിഞ്ഞ ദിവസം ഒരു ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായെങ്കിലും ഇവരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്വീകരിച്ചില്ല.
ഇതേതുടര്‍ന്ന് ഇരുവരും വിഷം കഴിക്കുകയായിരുന്നു. സംഭവത്തെറിച്ച് ശ്രീകാന്ത് ഒരു സുഹൃത്തിനെ അറിയിച്ചിരുന്നു. ഇയാള്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.