പൊൻകുന്നം: ചിറക്കടവ് മുങ്ങത്രകവല ഭാഗത്ത് കുളിമുറികളിൽ ഒളിഞ്ഞു നോട്ടശല്യം രൂക്ഷമെന്നു പാരാതി. ജനലിന്റെ ഇടയിലൂടെ കൈകളും കണ്ണുകളും കണ്ടതോടെ മേഖലയിലെ സ്ത്രീകളെല്ലാം ഭയപ്പാടിലാണ്. ഒരാഴ്ചയായി ഒളിഞ്ഞു നോട്ടക്കാരുടെ ശല്യം തുടങ്ങിയിട്ട്.
കഴിഞ്ഞ ദിവസം കുളിമുറിയിൽ കയറിയ വീട്ടമ്മ കുളിമുറിയുടെ ചെറു ജനൽ മറച്ചിട്ടിരുന്ന തുണികൾ വശത്തേക്കു മാറിയത് കണ്ടു വീണ്ടും പഴയപോലെ ഇട്ടശേഷം വെള്ളം കപ്പിലെടുത്ത് തറയിലേക്ക് ഒഴിച്ചപ്പോൾ പുറത്തു നിന്നു തുണികൾ വശത്തേക്കു കൈകൊണ്ടു മാറ്റുന്നതുകണ്ടു നിലവിളിച്ചതോടെ ആൾ ഓടിമറഞ്ഞു.
ജോലികഴിഞ്ഞ് വീട്ടിലെത്തി കുളിക്കാൻ കയറിയ വീട്ടമ്മയ്ക്കു മദ്യത്തിന്റെ ഗന്ധം വന്നതോടെ ബഹളം വച്ചിരുന്നു. മേഖലയിലെ ഒട്ടുമിക്ക വീടുകളിലും രാത്രിയാകുന്നതോടെ ഈ സ്ഥിതിയാണ്. ചിലവീടുകളിൽ നിന്നു കോഴികളെ മോഷണം പോകുന്നതായും പ്രദേശവാസികൾ പരാതി പറയുന്നുണ്ട്. കഴിഞ്ഞ വർഷവും ഇത്തരത്തിലുണ്ടായെങ്കിലും പോലീസ് അന്വേഷണം നടത്തിയതോടെ ശല്യം പിന്നീടുണ്ടായില്ല. നാട്ടുകാർ പൊൻകുന്നം പോലീസിൽ പരാതി നൽകി.