കണ്ണൂർ: ഒളിഞ്ഞുനോട്ടം പതിവാക്കിയ വിരുതനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. ഓട്ടോ ഡ്രൈവറും തോട്ടട സ്വദേശിയുമായ രജിത്ത് (28) നെ ആണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
പാറക്കണ്ടിയിലെ ഡോക്ടർ ദന്പതിമാരുടെ വീട്ടിൽ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഇയാൾ ആദ്യം എത്തുന്നത്. തുണി കഴുകുന്നതിനിടയിൽ രജിത്തിനെ കണ്ട വനിതാ ഡോക്ടർ നിലവിളിച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ രണ്ടോടെ ഇയാൾ ഇവിടെ വീണ്ടുമെത്തി. ഇതു ശ്രദ്ധയിൽപെട്ട വനിതാ ഡോക്ടറുടെ ഭർത്താവ് പരിസരവാസികളെ വിവരം അറിയിച്ചുവെങ്കിലും കടന്നു കളഞ്ഞു. ഇയാളെത്തിയ എത്തിയ ഓട്ടോ സമീപത്തുനിന്നും കണ്ടെത്തിയതോടെ രാവിലെ ഓട്ടോറിക്ഷ എടുക്കാൻ വരുമെന്ന പ്രതീക്ഷയിൽ പോലീസുകാരും പരിസരവാസികളും നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്നലെ രാവിലെ ഓട്ടോ എടുക്കാൻ വന്ന രജിത്തിനെ പോലീസും പരിസരവാസികളും കൈയോടെ പിടികൂടുകയായിരുന്നു. മൂന്നാംപീടികയിലും സമാനമായ പരാതി ഇയാൾക്കെതിരേയുണ്ടെന്ന് പോലീസ് പറഞ്ഞു.