കോട്ടയം: കുളിമുറിയിൽ എത്തിനോക്കിയത് ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് അയൽവാസിയുടെ വക മർദനം. വീട്ടമ്മയുടെ പരാതിയിൽ അയൽവാസിയായ 59കാരൻ അകത്തായി. ഈരാറ്റുപേട്ടയ്ക്കടുത്ത് വല്യച്ചൻമല ഭാഗത്ത് കഴിഞ്ഞ 16നാണ് സംഭവം. 38കാരിയായ വീട്ടമ്മയെ സ്ഥിരമായി ശല്യം ചെയ്യുന്ന അയൽവാസിയാണ് അകത്തായത്.
കഴിഞ്ഞ ദിവസം രാവിലെ വീട്ടമ്മ കുളിമുറിയിൽ കയറിയപ്പോൾ ഒളിഞ്ഞു നോക്കിയെന്നാണ് പരാതി. ഇത് ചോദ്യം ചെയ്ത വീട്ടമ്മ ഭർത്താവിനോട് വിവരം പറയുമെന്നറിയിച്ചപ്പോഴായിരുന്നു മർദനം.
വീട്ടമ്മയെ തല്ലുകയും ദേഹത്തു പിടിക്കുകയും ചെയ്തുവെന്നാണ് അവർ പോലീസിൽ നല്കിയ പരാതി. സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്നും പരാതി നല്കിയതോടെ ഈരാറ്റുപേട്ട പോലീസ് എത്തി അയൽവാസിയെ പൊക്കി.
അറസ്റ്റിലായ അയൽവാസിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.