ഒലീവ് ഹൃ​ദ​യ​ത്തിന്‍റെ സു​ഹൃ​ത്ത്, പക്ഷേ…


ലൂ​സ് ഓ​യി​ലി​ൽ മ​റ്റ് എ​ണ്ണ​ക​ൾ ക​ല​ർ​ത്താ​നു​ള​ള സാ​ധ്യ​ത(​മാ​യം ചേ​ർ​ക്ക​ൽ) ഏ​റെ​യാ​ണ്. പ​ല​പ്പോ​ഴും നി​റ​വ്യ​ത്യാ​സം കൊ​ണ്ടും മ​റ്റും അതു തി​രി​ച്ച​റി​യാം.

ടെ​സ്റ്റ് ചെ​യ്യാ​നു​ള​ള സം​വി​ധാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ അ​ന​ലി​റ്റി​ക്ക​ൽ ലാ​ബി​ലു​ണ്ട്. മാ​യം ക​ല​ർ​ന്ന എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​രം.

ഒലീവ് എണ്ണയിൽ ഒമേഗ 3 ധാരാളം
ഒ​ലീ​വ് എ​ണ്ണ ഒ​രു സാ​ല​ഡ് ഓ​യി​ലാ​ണ്. ഇ​റ്റാ​ലി​യ​ൻ​സാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഹൃ​ദ​യ​ത്തിന്‍റെ സു​ഹൃ​ത്താ​ണ്. പ​ക്ഷേ, വി​ല കൂ​ടു​ത​ലാ​ണ്.

അ​തി​ൽ ഒ​മേ​ഗ 3 ധാ​രാ​ള​മു​ണ്ട്. വി​റ്റ​ാമി​നു​ക​ളു​ണ്ട്. ഹൃ​ദ​യ​ത്തി​നും ത​ല​ച്ചോ​റി​നുംഗു​ണ​പ്ര​ദം.വെ​ർ​ജി​ൻ ഒ​ലീ​വ് ഓ​യി​ൽ സാ​ല​ഡിന്‍റെ പു​റ​ത്ത് ഒ​ഴി​ക്കാ​ൻ മാ​ത്ര​മേ പാ​ടു​ള​ളൂ.

റി​ഫൈ​ൻ​ഡ് ചെ​യ്ത ഒ​ലീ​വ് ഓ​യി​ൽ മാ​ത്ര​മേ ഡീ​പ്പ് ഫ്രൈ​ക്ക്(​എ​ണ്ണ​യി​ൽ മു​ങ്ങി​ക്കി​ട​ക്ക​ത്ത​ക്ക​വി​ധം വ​റു​ക്ക​ൽ) ഉ​പ​യോ​ഗി​ക്കാ​വൂ.

എണ്ണയും ട്രാൻസ് ഫാറ്റുംതമ്മിൽ…
വ​ന​സ്പ​തി ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് ഓ​യി​ൽ ആ​ണ്. വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ കേ​ടു​കൂ​ടാ​തെ കൂ​ടു​ത​ൽ നാ​ൾ സൂ​ക്ഷി​ക്കാ​ൻ വേ​ണ്ടി ഹൈ​ഡ്ര​ജ​ൻ ക​ട​ത്തി​വിട്ടു ഖ​രാ​വ​സ്ഥ​യി​ലേ​ക്കു മാ​റ്റു​ന്ന പ്ര​ക്രി​യ​യാ​ണു ഹൈ​ഡ്രോ​ജ​നേ​ഷ​ൻ. അ​ത്ത​രം എ​ണ്ണ​യാ​ണു ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് ഓ​യി​ൽ.

വനസ്പതി വിഭവങ്ങൾ മിതമായി മാത്രം
എ​ല്ലാ ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് ഓ​യി​ലും ട്രാ​ൻ​സ് ഫാ​റ്റ് ആ​ണ്. ട്രാ​ൻ​സ് ഫാ​റ്റ് ശ​രീ​ര​ത്തിന്‍റെ പ്ര​തി​രോ​ധ​ശ​ക്തി ത​ക​ർ​ക്കു​ന്നു. പ്ര​മേ​ഹം വ​രാ​നും കൊ​ള​സ്ട്രോ​ൾ കൂ​ടാ​നും പ്ര​ധാ​ന കാ​ര​ണം ഇ​താ​ണ്.

ബേക്കറി വി​ഭ​വ​ങ്ങ​ളി​ലാ​ണ് ട്രാ​ൻ​സ് ഫാ​റ്റ് ഏ​റ്റ​വും കൂ​ടു​ത​ലു​ള​ള​ത്. അ​തി​നാ​ൽ വ​ന​സ്പ​തി​യും വ​ന​സ്പ​തി​യി​ൽ ത​യാ​ർ ചെ​യ്ത വി​ഭ​വ​ങ്ങ​ളും അ​നി​യ​ന്ത്രി​ത​മാ​യി ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ഹാ​നി​ക​രം.

വിവരങ്ങൾ:ഡോ. അനിത മോഹൻ, നുട്രീഷൻ സ്പെഷലിസ്റ്റ് &
ഡയറ്റ് കൺസൾട്ടന്‍റ്

Related posts

Leave a Comment