ലണ്ടൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 ടോക്കിയോ ഒളിന്പിക്സ് മാറ്റിവയ്ക്കേണ്ടിവരുമെന്ന അഭിപ്രായവുമായി ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക്സ് ഫെഡറേഷൻ (ഐഎഎഎഫ്) പ്രസിഡന്റ് സെബസ്റ്റ്യൻ കൊ.
നിലവിലെ സാഹചര്യത്തിൽ എന്തും സംഭവിച്ചേക്കാം. എന്നാൽ, ഒളിന്പിക്സ് മാറ്റിവയ്ക്കാനുള്ള അറിയിപ്പ് ഇപ്പോൾത്തന്നെ പ്രഖ്യാപിക്കേണ്ടതില്ല. കാര്യങ്ങൾ നിലവിലെ സ്ഥിതിയിലാണെങ്കിൽ ഒരുപക്ഷേ, മാറ്റിവയ്ക്കേണ്ടിവരും – കോ പറഞ്ഞു. ടോക്കിയോ ഒളിന്പിക്സ് ഗെയിംസ് കോ-ഓർഡിനേഷൻ കമ്മീഷൻകൂടിയാണ് കോ.
ഒളിന്പിക്സ് നേരത്തേ പ്രഖ്യാപിച്ച ജൂലൈ 24നു തന്നെ തുടങ്ങുകയെന്നത് സംഘാടകരുടെ മാത്രം ലക്ഷ്യമാണെന്ന് കഴിഞ്ഞ ദിവസം ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റി ചെയർമാനായ തോമസ് ബാഷ് പറഞ്ഞിരുന്നു.