കൊച്ചി: പൂജ ആവശ്യത്തിനടക്കം ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഉപയോഗിക്കുന്നതു നിരോധിക്കണമെന്ന പരാതിയില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
അരളിപ്പൂവ് കഴിച്ചതിനെത്തുടര്‍ന്ന് സൂര്യ സുരേന്ദ്രന് എന്ന യുവതി മരിച്ച സംഭവത്തിനു പിന്നാലെ സര്‍ക്കാരിനു നല്കിയ പരാതി തീര്‍പ്പാക്കാനാണ് ചീഫ് ജസ്റ്റീസ് എ.ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
അരളിപ്പൂവ് ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി സി. ഗിരീഷാ ദാസ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
പൂജയിലടക്കം അരളിപ്പൂവ് ഉപയോഗിക്കുന്നത് കേരളത്തില്‍ പതിവാണ്. ഇതിനിടെയാണ് യുവതിയുടെ മരണത്തെത്തുടര്‍ന്ന് അരളിപ്പൂവ് നിരോധനം ആവശ്യപ്പെട്ട് സര്‍ക്കാരിനു നിവേദനം നല്‍കിയത്. ഇതില്‍ നടപടിയില്ലാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിച്ചത്.