ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കിയതിലുള്ള പ്രതിഷേധം കെട്ടടങ്ങാതെ നില്‍ക്കുകയാണ്. സമൂഹമാധ്യമങ്ങളിലും പലരും പരിഹാസവുമായി എത്തിയിട്ടുണ്ട്. പല തരത്തിലുള്ള ആക്ഷേപങ്ങളും പരിഹാസങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്കുനേരെ വരുന്നുണ്ട്.
ഒഎല്‍എക്സില്‍ കെപിസിസി ഹെഡ്ക്വാര്‍ട്ടേഴ്സായ ഇന്ദിരാഭവന് വില്‍പ്പനയ്ക്കെന്ന് പരസ്യമാണ് അക്കൂട്ടത്തിലൊന്ന്. കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് പരസ്യം ഒഎല്‍എക്സില്‍ എത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ ശാസ്തമംഗലത്തുള്ള ഇന്ദിരാഭവന്റെ ഓഫീസിന്റെ ചിത്രത്തിനൊപ്പം വെറും 10,000 രൂപയാണ് വസ്തുവിന്റെ വിലയായി കൊടുത്തിരിക്കുന്നത്.
അനേഷ് എന്ന ഇന്റര്‍നെറ്റ് ഉപഭോക്താവാണ് പരസ്യം നല്‍കിയിരിക്കുന്നത്. വസ്തുവിനോട് താല്‍പ്പര്യമുള്ളവര്‍ മൂസ്ലീം ലീഗുമായോ കേരളാ കോണ്‍ഗ്രസുമായോ ബന്ധപ്പെടാനും പരസ്യത്തിലുണ്ട്. കേരളാ കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയതിലൂടെ കോണ്‍ഗ്രസ് നടത്തിയ വിട്ടൂവീഴ്ചയോട് യോചിക്കാത്തവരുടെ അഭിപ്രായമാണ് പരസ്ത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.