ര​ണ്‍​ധീ​ർ ഒ​ളി​ന്പി​ക് ഏ​ഷ്യ പ്ര​സി​ഡ​ന്‍റ്

ന്യൂ​ഡ​ൽ​ഹി: ഒ​ളി​ന്പി​ക് കൗ​ണ്‍​സി​ൽ ഓ​ഫ് ഏ​ഷ്യ (ഒ​സി​എ) പ്ര​സി​ഡ​ന്‍റാ​യി ഇ​ന്ത്യ​യു​ടെ ര​ണ്‍​ധീ​ർ സിം​ഗ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന 44-ാം ഒ​സി​എ ജ​ന​റ​ൽ അ​സം​ബ്ലി​യി​ലാ​യി​രു​ന്നു ര​ണ്‍​ധീ​ർ സിം​ഗ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ഴു​പ​ത്തേ​ഴു​കാ​ര​നാ​യ ര​ണ്‍​ധീ​ർ സിം​ഗി​ന് 2028വ​രെ ഒ​സി​എ പ്ര​സി​ഡ​ന്‍റാ​യി തു​ട​രാം.

ഒ​സി​എ പ്ര​സി​ഡ​ന്‍റാ​കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ ര​ണ്‍​ധീ​ർ. എ​തി​രി​ല്ലാ​തെ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. 1968-1984 കാ​ല​ഘ​ട്ട​ത്തി​ൽ അ​ഞ്ച് ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 1979ൽ ​അ​ർ​ജു​ന അ​വാ​ർ​ഡ് ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചു.

Related posts

Leave a Comment