സാ​മ്പ​ത്തി​ക ഞെ​രു​ക്കം; ഒ​ളി​മ്പി​ക്‌​സ്‌ ജേ​താ​വ് മെ​ഡ​ലു​ക​ൾ വി​ൽ​ക്കു​ന്നു

medelമോ​സ്കോ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ സോ​വി​യ​റ്റ് യൂ​ണി​യ​ൻ ഒ​ളി​ന്പി​ക്സ് ജേ​താ​വ് മെ​ഡ​ലു​ക​ൾ വി​ൽ​ക്കു​ന്നു. ജിം​നാ​സ്റ്റി​ക്സ് താ​രം ഒ​ൾ​ഗ കോ​ർ​ബ​ട്ടാ​ണ് മൂ​ന്നു ഒ​ളി​ന്പി​ക്സ് സ്വ​ർ​ണ മെ​ഡ​ലു​ക​ൾ അ​ട​ക്കം ഏ​ഴു മെ​ഡ​ലു​ക​ൾ വി​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ബെ​ലാ​റ​സി​ൽ ജ​നി​ച്ച മു​ൻ താ​രം ഇ​പ്പോ​ൾ യു​എ​സി​ലെ അ​രി​സോ​ണ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

1972 മ്യൂ​ണി​ക് ഒ​ളി​മ്പി​ക്‌​സി​ൽ നേ​ടി​യ മൂ​ന്നു സ്വ​ർ​ണ മെ​ഡ​ലു​ക​ളും ഒ​രു വെ​ള്ളി മെ​ഡ​ലും 1976ലെ ​മോ​ണ്‍​ട്രി​യ​ൽ ഗെ​യിം​സി​ൽ നേ​ടി​യ മെ​ഡ​ലു​ക​ളു​മാ​ണ് വി​ൽ​ക്കു​ന്ന​ത്. 17-ാം വ​യ​സി​ൽ ജിം​നാ​സ്റ്റി​ക് മ​ത്സ​ര​ത്തി​ൽ റി​ക്കാ​ർ​ഡ് പ്ര​ക​ട​നം ന​ട​ത്തി കെ​ർ​ബ​ട്ട് നേ​ടി​യ ഒ​ളി​ന്പി​ക്സ് മെ​ഡ​ലു​ക​ളാ​ണ് ഇ​വ.

ഇ​തി​ൽ ടീം ​ഇ​ന​ത്തി​ൽ നേ​ടി​യ സ്വ​ർ​ണ മെ​ഡ​ലി​ന് 66,000 ഡോ​ള​റാ​ണ് വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്. 1972ൽ ​ല​ഭി​ച്ച മി​ക​ച്ച കാ​യി​ക താ​ര​ത്തി​നു​ള്ള ബി​ബി​സി അ​വ​ർ​ഡും വി​ൽ​പ്പ​ന​യ്ക്ക് വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.1978​ൽ വി​വാ​ഹി​ത​യാ​യ കെ​ർ​ബ​ട്ട് യു​എ​സി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു.

Related posts