ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന മ​ല​യാ​ളി താ​ര​ങ്ങ​ൾ​ക്ക് അ​ഞ്ചു ല​ക്ഷം വീ​തം


തി​രു​വ​ന​ന്ത​പു​രം: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​നു യോ​ഗ്യ​ത നേ​ടി​യ മ​ല​യാ​ളി കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു.

ഒ​ളി​ന്പി​ക്സ് യോ​ഗ്യ​ത നേ​ടി​യ 10 പേ​ർ​ക്കും പാ​രാ​ലി​ന്പി​ക്സി​ന് യോ​ഗ്യ​ത നേ​ടി​യ സി​ദ്ധാ​ർ​ത്ഥ ബാ​ബു​വി​നു മാ​യി ആ​കെ 55 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

പ​രി​ശീ​ല​ന​ത്തി​നും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യാ​ണി ത്.​കെ.​ടി. ഇ​ർ​ഫാ​ൻ, മു​ഹ​മ്മ​ദ് അ​ന​സ്, വി.​കെ. വി​സ്മ​യ, ജി​സ്ന മാ​ത്യു, നേ​ഹ നി​ർ​മ​ൽ ടോം, ​എം. ശ്രീ​ശ​ങ്ക​ർ, പി. ​ആ​ർ. ശ്രീ​ജേ​ഷ്, പി.​യു. ചി​ത്ര, എം.​പി. ജാ​ബി​ർ, യു. ​കാ​ർ​ത്തി​ക് എ​ന്നി​വ​ർ​ക്കാ​ണ് തു​ക ല​ഭി​ക്കു​ക. ജൂ​ലൈ 23 നാ​ണ് ഒ​ളി​ന്പി​ക്സി​ന് തു​ട​ക്കം കു​റി​ക്കു​ക.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ട്യാ​ല​യി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ സീ​നി​യ​ർ മീ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന താ​ര​ങ്ങ​ൾ​ക്ക് ഒ​ളിമ്പി​ക്സ് യോ​ഗ്യ​ത​യ്ക്ക് അ​വ​സ​ര​മു​ണ്ട്. 43 മ​ല​യാ​ളി​താ​ര​ങ്ങ​ൾ നാ​ഷ​ണ​ൽ മീ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment