പാ​രീ​സി​ൽ മ​ല​യാ​ളീ​സ് ഫ്രം ​ഇ​ന്ത്യ; ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ​പോ​രാ​ളി ന്യൂ​സി​ല​ൻ​ഡ്

പാ​രീ​സ്: 33-ാം ഒ​ളി​ന്പി​ക്സി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി മ​ല​യാ​ളി​ക​ൾ ക​ള​ത്തി​ൽ. 117 അം​ഗ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ ഏ​ഴ് മ​ല​യാ​ളി​ക​ളാ​ണു​ള്ള​ത്. അ​തി​ൽ ഹോ​ക്കി ഗോ​ൾ കീ​പ്പ​ർ പി.​ആ​ർ. ശ്രീ​ജേ​ഷ്, ബാ​ഡ്മി​ന്‍റ​ണ്‍ താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് എ​ന്നി​വ​ർ ക​ള​ത്തി​ലി​റ​ങ്ങും.

ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ വെ​ങ്ക​ലം നേ​ടി​യ ഇ​ന്ത്യ​ൻ പു​രു​ഷ ഹോ​ക്കി ടീം ​പൂ​ൾ ബി​യി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​നു ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. ന്യൂ​സി​ല​ൻ​ഡാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഒ​ന്പ​തി​നാ​ണ് ഇ​ന്ത്യ x ന്യൂ​സി​ല​ൻ​ഡ് ഹോ​ക്കി പോ​രാ​ട്ടം.

1980നു​ശേ​ഷം ഇ​ന്ത്യ​ക്കു ഹോ​ക്കി​യി​ലൂ​ടെ ആ​ദ്യ​മാ​യി ഒ​ളി​ന്പി​ക് മെ​ഡ​ൽ ല​ഭി​ച്ച​ത് 2021ൽ ​ന​ട​ന്ന ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ലൂ​ടെ​യാ​യി​രു​ന്നു. പി.​ആ​ർ. ശ്രീ​ജേ​ഷി​ന്‍റെ അ​വ​സാ​ന ടൂ​ർ​ണ​മെ​ന്‍റാ​ണ് 2024 ഒ​ളി​ന്പി​ക്സ്.

പു​രു​ഷ ബാ​ഡ്മി​ന്‍റ​ണ്‍ സിം​ഗി​ൾ​സ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ പോ​രാ​ട്ട​ത്തി​നാ​ണ് പ്ര​ണോ​യ് ക​ള​ത്തി​ലെ​ത്തു​ന്ന​ത്. നി​ല​വി​ലെ ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച് ഇ​ന്ത്യ​യു​ടെ ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. പ്ര​ണോ​യി​യു​ടെ മ​ത്സ​രം നാ​ളെ രാ​ത്രി എ​ട്ടി​നാ​ണ്.

ഇ​ടി, വെ​ടി, തു​ഴ

ബാ​ഡ്മി​ന്‍റ​ണ്‍, തു​ഴ​ച്ചി​ൽ, ഷൂ​ട്ടിം​ഗ്, ടെ​ന്നീ​സ്, ടേ​ബി​ൾ ടെ​ന്നീ​സ്, ബോ​ക്സിം​ഗ്, ഹോ​ക്കി മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഇ​ന്നു ക​ള​ത്തി​ലു​ണ്ട്. ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സി​ൽ ല​ക്ഷ്യ സെ​ൻ ഇ​ന്ത്യ​ക്കാ​യി ക​ള​ത്തി​ലെ​ത്തും. രാ​ത്രി 7.10നാ​ണ് ല​ക്ഷ്യ​യു​ടെ മ​ത്സ​രം.

പു​രു​ഷ ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ളാ​യ ചി​രാ​ഗ് ഷെ​ട്ടി – സാ​ത്വി​ക് സാ​യ്‌​രാ​ജ് സ​ഖ്യം ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ പോ​രാ​ട്ട​ത്തി​നാ​യി ക​ള​ത്തി​ലു​ണ്ട്. വ​നി​താ ഡ​ബി​ൾ​സി​ൽ അ​ശ്വി​നി പൊ​ന്ന​പ്പ-​ടാ​നി​ഷ ക്രാ​സ്റ്റൊ കൂ​ട്ടു​കെ​ട്ടും ഇ​ന്നി​റ​ങ്ങും.

പു​രു​ഷ​ന്മാ​രു​ടെ സിം​ഗി​ൾ​സ് സ്ക​ൾ​സ് തു​ഴ​ച്ചി​ലാ​ണ് ഇ​ന്ന് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. ഇ​ന്ത്യ​ക്കാ​യി ബ​ൽ​രാ​ജ് പ​ൻ​വ​ർ തു​ഴ​യെ​റി​യും.

ഷൂ​ട്ടിം​ഗ് മി​ക്സ​ഡ് 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ, പു​രു​ഷ-​വ​നി​താ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ പോ​രാ​ട്ട​ങ്ങ​ളും ഇ​ന്നു ന​ട​ക്കും. പു​രു​ഷ സിം​ഗി​ൾ​സ് ടേ​ബി​ൾ ടെ​ന്നീ​സ് (ഹ​ർ​മീ​ത് ദേ​ശാ​യി), പു​രു​ഷ ഡ​ബി​ൾ​സ് ടെ​ന്നീ​സ് മ​ത്സ​ര​ങ്ങ​ളും ഇ​ന്നു ന​ട​ക്കും. പു​രു​ഷ ഡ​ബി​ൾ​സ് ടെ​ന്നീ​സി​ൽ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ശ്രീ​രാം ബാ​ലാ​ജി സ​ഖ്യ​മാ​ണ് ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ക.

ബോ​ക്സിം​ഗ് റിം​ഗി​ൽ പ്രീ​തി പ​വാ​റാ​ണ് ഇ​ന്ത്യ​ൻ ജ​ഴ്സി അ​ണി​യു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം അ​ർ​ധ​രാ​ത്രി 12.02ന് ​പ്രീ​തി വി​യ​റ്റ്നാ​മി​ന്‍റെ തി ​കിം അ​ഹ്‌​നി​യെ നേ​രി​ടും.

Related posts

Leave a Comment